Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adv. Thomas Abraham

ഗി​രി​ജ ഗോ​പാ​ലി​ന്‍റെ നി​യ​മ​ന​ത്തി​ൽ പ്ര​തി​ഷേ​ധം; കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സ്റ്റാ​ൻ​ഡി​ങ് കൗ​ൺ​സ​ൽ അ​ഡ്വ. തോ​മ​സ് എ​ബ്ര​ഹാം രാ​ജി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ സ്വ​ന്തം നി​ല​യ്ക്ക് അ​ഡ്വ. ഗി​രി​ജ ഗോ​പാ​ലി​നെ നി​യ​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​ർ​വ​ക​ലാ​ശാ​ല സ്റ്റാ​ൻ​ഡിം​ഗ് കൗ​ൺ​സ​ൽ അ​ഡ്വ. തോ​മ​സ് എ​ബ്ര​ഹാം രാ​ജി​വ​ച്ചു. രാ​ജി​ക്ക​ത്ത് അ​ദ്ദേ​ഹം സ​ർ​വ​ക​ലാ​ശാ​ലാ ര​ജി​സ്ട്രാ​ർ​ക്ക് കൈ​മാ​റി.

വൈ​സ് ചാ​ൻ​സ​ല​ർ​ക്കെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം രാ​ജി​ക്ക​ത്തി​ൽ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ത​ന്നെ ത​ൽ​സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കാ​ൻ വി​സി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് അ​ഡ്വ. തോ​മ​സ് എ​ബ്ര​ഹാം വ്യ​ക്ത​മാ​ക്കി. സ്റ്റാ​ൻ​ഡിം​ഗ് കൗ​ൺ​സ​ലി​നെ നി​യ​മി​ക്കാ​നോ നീ​ക്കം ചെ​യ്യാ​നോ ഉ​ള്ള പൂ​ർ​ണ അ​ധി​കാ​രം സ​ർ​വ​ക​ലാ​ശാ​ലാ സി​ൻ​ഡി​ക്കേ​റ്റി​നാ​ണെ​ന്നും ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വി​സി​യു​ടെ ന​ട​പ​ടി​ക​ൾ തി​ക​ച്ചും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ആ​രോ​പി​ച്ച അ​ദ്ദേ​ഹം, സെ​ക്ഷ​ൻ 10 (13) ഉ​പ​യോ​ഗി​ച്ച് സി​ൻ​ഡി​ക്കേ​റ്റി​ന്‍റെ അ​ധി​കാ​ര​ത്തെ മ​റി​ക​ട​ക്കാ​ൻ വി​സി​ക്ക് ക​ഴി​യി​ല്ലെ​ന്നും ത​ന്‍റെ രാ​ജി​ക്ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

Latest News

Corehub Up